ഡബ്ലിൻ: കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗണ്‍സിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറു വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിൻ കാർണിവലിലെ നിലവിലെ ചാന്പ്യന്മാരും മുൻ ചാന്പ്യന്മാരും അടക്കമുള്ള അയർലൻഡിലെ കരുത്തന്മാരായ ടീമുകൾ ഏറ്റുമുട്ടുന്ന ആവേശപൂർണ്ണമായ വടംവലി, അത്തപ്പൂക്കള മത്സരം എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ എല്ലാ വർഷത്തെയും പോലെ റാഫിൾ മത്സരവും ഉണ്ടായിരിക്കുന്നതാണ്.
മാവേലി മന്നനെ വരവേൽക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനും എല്ലാ മലയാളികളേയും ക്ഷണിക്കുകയാണെന്നു പരിപാടിയുടെ ജനറൽ കണ്‍വീനർമാരായ ബിനു തോമസും ലിജോ ജോസഫും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിവരങ്ങൾക്ക്:
വടംവലി മത്സരം:
ബിനു തോമസ്: 0851688881 / ജോണ്സണ് ചാൾസ്: 0879386212
അത്തപ്പൂക്കളമത്സരം / കലാ പരിപാടികൾ:
സാജൻ: 0870556227 / സഞ്ജിത്: 0877731879 / ജോണ്സണ് ചാൾസ്: 0879386212 / ശ്രീലക്ഷ്മി: 0876937257
റാഫിൾ, വടംവലി, അത്തപ്പൂക്കള മത്സരം എന്നിവയ്ക്ക് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യുന്നവർ :: STAR WARS Show, Apache Pizza Cork, Spice Town Cork.
റിപ്പോർട്ട്: രാജൻ .വി