ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ വില്യമിന്റെയും കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുട്ടി ലൂയി രാജകുമാരന്റെ മാമോദീസ ചടങ്ങ് നടത്തി. തികച്ചും സ്വകാര്യമായിരുന്നു ചടങ്ങ്. ചിത്രങ്ങൾ മാത്രമാണ് കൊട്ടാരം പുറത്തുവിട്ടിരിക്കുന്നത്.
11 ആഴ്ച പ്രായമായ കുട്ടിയെ കാന്റർബറി ആർച്ച് ബിഷപ് മോസ്റ്റ് റവ. ജസ്റ്റിൻ വെൽബിയാണ് ജ്ഞാനസ്നാനം ചെയ്യിച്ചത്. സെന്റ് ജയിംസ് കൊട്ടാരത്തിലെ റോയൽ ചാപ്പലിലായിരുന്നു ചടങ്ങ്.
വില്യമിന്റെ സഹോദരൻ ഹാരിയും ഭാര്യയും അടക്കം അടുത്ത ബന്ധുക്കൾ മാത്രമാണു ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്. എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ നേരത്തെ തന്നെ എടുത്ത തീരുമാനമനുസരിച്ചാണിതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വില്യം, കേറ്റ് ദന്പതികളുടെ ബല്യകാല സുഹൃത്തുക്കളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ