കൊച്ചി: ആർട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തിൽ ജൂലൈ 27നു വന്പിച്ച ഗുരുപൂർണിമ ആഘോഷം. സംസ്ഥാനത്തെ പ്രമുഖ ജ്ഞാനക്ഷേത്രങ്ങൾക്കൊപ്പം ആയിരത്തി അഞ്ഞുറിലധികം വരുന്ന ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും മറ്റു ഉപകേന്ദ്രങ്ങളിലും അന്നേദിവസം വിവിധ പരിപാടികളോടെ ഗുരുപൂർണിമ ദിനം ഭക്ത്യാദരപൂർവം ആചരിക്കാൻ ആർട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ചെയർമാൻ എസ്.എസ്. ചന്ദ്രസാബു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ’വേദവിജ്ഞാൻ മഹാവിദ്യാപീഠം’ മാനേജിംഗ് ട്രസ്റ്റിയും ജീവനകലയുടെ ഇന്റർ നാഷണൽ പരിശീലകനുമായ പ്രശാന്ത് നായർ, ശ്രീശ്രീ ഗുരുദേവിന്റെ പേഴ്സണൽ സെക്രട്ടറിയും ജീവനകലയുടെ ഇന്റർനേഷണൽ പരിശീലകയുമായ മീരപ്രശാന്ത് തുടങ്ങിയ സീനിയർ ആർട് ലിവിംഗ് പരിശീലന പ്രമുഖർ ജൂലൈ 25 ന് കാലടിയിലെത്തും. ഗുരുപൂർണിമ സ്പെഷൽ പ്രോഗ്രാമുകൾക്ക് നേതൃത്വവുമായി കൊച്ചിയിലെത്തുന്ന പ്രശാന്ത് നായർ, മീര പ്രശാന്ത് ദന്പതികളെ ജില്ലയിലെ മുഴുവൻ ആർട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളും സംയുക്തമായി പൂർണ കുഭം നൽകി വരവേൽക്കും.
നൂറ്റിഎട്ട് പൂജ പണ്ഡിറ്റുമാർ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂർണിമ ആഘോഷത്തിന് തുടക്കം കുറിക്കു . പ്രസാദവിതരണം , ജല ആരതി, മഹാസത്സംഗ് തുടങ്ങിയ മറ്റ് ചടങ്ങുകളും നടക്കും. സൗജന്യമായി ഈ ആഘോഷ പരിപാടിയിൽ ആർക്കും പങ്കെടുക്കാവുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9447458546,9746475501
ആർട് ഓഫ് ലിവിംഗ് ഗുരുപൂർണിമ ദിനാചരണം കാലടിയിൽ
10:33 PM Jul 10, 2018 | Deepika.com