ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ’നാടകവർത്തമാനം’ എന്നപേരിൽ സാഹിത്യചർച്ച നടത്തി. ജൂണ്‍ 24ന് രാവിലെ 11ന് ക്രൈസ്റ്റ്
യൂണിവേഴ്സിറ്റിക്കു സമീപമുള്ള ഹോട്ടൽ ഡേഷിൽ നടന്ന ചർച്ചയിൽ പ്രസിഡൻറ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. നാടകപ്രവർത്തകൻ സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കേരളസമാജം നടത്തിയ നാടകമത്സരങ്ങളിൽ ഏറ്റവും നല്ല നടനും സംവിധായകനുമുള്ള അവാർഡ് നേടിയ പ്രവീണ്‍ ആൻറോയെ ചടങ്ങിൽ ആദരിച്ചു.
ചർച്ചയിലും അനുമോദനയോഗത്തിലും റോസി ജോണിച്ചൻ, ഡോ. മാത്യു മണിമല, പ്രഫ. കെ.ജെ. ജോസഫ്, ഡോ. മാത്യു മാന്പ്ര, ജേബി ചുങ്കത്ത്, ഡോ. പി.ജി. സെബാസ്റ്റ്യൻ, ജിജോ ഒലക്കേങ്ങൽ, സി.ഡി. ഗബ്രിയേൽ, ജോയൽ ജോബ്, പി.എൽ. സണ്ണി, ജിൻസണ് പോൾ, മെറ്റി ഗ്രേസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.
മലയാള നാടക സാഹിത്യചർച്ച നടത്തി
10:31 PM Jul 10, 2018 | Deepika.com