ലണ്ടൻ: തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേർത്തലയുടെ മക്കൾ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്സ്ഫോർഡിൽ ഒത്തു കൂടി. സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും നാട്ടു വിശേഷങ്ങളും പങ്കുവച്ചു ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ് തുറന്നു ആഘോഷിച്ചു.
പ്രസിഡന്റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തിൽ കൂടിയ ചടങ്ങിൽ യുകെയിലെ എഴുത്തുകാരി സിസിലി ജോർജ് മുഖ്യതിഥിയായി പങ്കെടുത്തു. ഓക്സ്ഫോർഡ് മലയാളി അസോസിയേഷൻ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. ചാരിറ്റിയുടെ മഹനീയ സന്ദേശവും പകർന്നു കൊണ്ട് കഴിഞ്ഞ സംഗമത്തിൽ അംഗങ്ങൾ ചാരിറ്റിക്കായി സമാഹരിച്ച 68,306 രൂപ , സാന്പത്തിക പരാധീനതകളാൽ ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേർത്തല നിവാസികളായ തണ്ണീർമുക്കത്തുള്ള 19 വയസുകാരൻ അഹിൽ , മുപ്പത്തിയെട്ടുകാരൻ പട്ടണക്കാട്ടുള്ള ഉദയൻ എന്നിവർക്ക് നൽകിയതായി ചാരിറ്റി കോർഡിനേറ്റർ സാജൻ മാടമന യോഗത്തെ അറിയിച്ചു.
പ്രസിഡന്റ് സാജു ജോസഫ് സെക്രട്ടറി ടോജോ ഏലിയാസ്, ട്രഷറർ ജോണ്‍ ഐസക്, ചാരിറ്റി കോർഡിനേറ്റർ സാജൻ മാടമന എന്നിവർക്ക് യോഗം നന്ദി രേഖപ്പെടുത്തി. തുടർന്ന് ചേർത്തല സംഗമത്തിന്റെ 2018-19 ലെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു . സ്റ്റോക്ക് ഓണ്‍ ട്രെന്റിൽ നിന്നുള്ള റിജോ ജോണ്‍ പ്രസിഡന്റായും സാജൻ മാടമന സെക്രട്ടറിയായും ജോസിച്ചൻ ജോണ്‍ ട്രഷററായും ഷെഫീൽഡിൽ നിന്നുള്ള ആനി പാലിയത്തു ചാരിറ്റി കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.