ബർലിൻ: സ്പൈഡർമാൻ എന്ന മാർവെൽ കോമിക്സിന്റെ സൂപ്പർ ഹീറോയെ കാർട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ സ്റ്റീവ് ഡിറ്റ്കോ(90) വിടവാങ്ങി. ന്യൂയോർക്കിലായിരുന്നു അന്ത്യം. ജൂണ്‍ 29ന് മാൻഹട്ടണിലെ ഫ്ലാറ്റിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡിറ്റ്കോ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
1960കളിൽ ആരംഭിച്ച മാർവെൽ കോമിക്സ് എന്ന കന്പനിയിലൂടെയാണദ്ദേഹം പ്രശസ്തനാകുന്നത്. കന്പനിയുടെ സിഇഒയായ സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. ചിലന്തിയുടെ ശക്തിയുള്ള ഒരു കൗമാരക്കാരനായിരുന്നു ലീയുടെ മനസിൽ.
സ്പൈഡർമാനെ നീലയും ചുവപ്പും കലർന്ന വേഷമിടീച്ച് എട്ടുകാലി വലയെറിഞ്ഞ് ഏത് ഉയരത്തിൽ നിന്നും അനായാസം താഴേക്ക് പതിക്കുന്ന സ്പൈഡർമാനാക്കി മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് ഡിറ്റ്കോയ്ക്ക് സ്വന്തം. എന്നാൽ 1966ൽ ലീയുമായുണ്ടായ അഭിപ്രായത്തെ തുടർന്ന് ഡിറ്റ്കോ കന്പനിയിൽ നിന്നും രാജിവച്ചു. തുടർന്ന് ഡിസി കോമിക്സുമായി ചേർന്ന ദി ക്രീപ്പെർ എന്ന സാങ്കൽപ്പിക ഹീറോയെ സൃഷ്ടിച്ചു. ബിബിസി ഇദ്ദേഹത്തെക്കുറിച്ചൊരു ഡോക്യൂമെൻററി ചെയ്തിരുന്നു. സ്പൈഡർമാൻ, ഡോക്റ്റർ സ്ട്രെയ്ഞ്ച് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ