സൂറിക്ക്: സ്വിറ്റ്സർലൻഡിലെ കൂർ രൂപതയിലെ സെ. അന്തോണിയോസ് ഇടവക വികാരി ഫാ. ഡെന്നി കിഴക്കരക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രണ്ടാം വാർഷികം മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മാനന്തവാടി രൂപതാംഗമായ ഫാ. ഡെന്നി കിഴക്കരക്കാട്ട് സ്വിറ്റ്സർലൻഡിലെ കൂർ രൂപതയ്ക്ക് വേണ്ടിയാണ് പൗരോഹിത്യം സ്വീകരിച്ചത്.
ഞായറാഴ്ച വൈകിട്ട് എഗ്ഗിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മുഖ്യാതിഥിയായിരുന്നു. സെ. അന്തോണിയോസ് ദേവാലയത്തിലർപ്പിച്ച കൃതജ്ഞത ബലിയോടനുബന്ധിച്ചാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വി. കുർബ്ബാനയിൽ ഫാ. ഡെന്നി കിഴക്കരക്കാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.
ഫാ. മാർട്ടിൻ പയ്യപ്പള്ളി സിഎംഐ, ഫാ. സെബാസ്റ്റ്യൻ തയ്യിൽ, ഫാ. ഗാംബ, ഫാ. സൂട്ടർ എന്നിവർ സഹകാർമ്മികരായി. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ നടന്ന അനുമോദന യോഗം ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ തയ്യിൽ സ്വാഗതവും ഫാ. ഗാംബ, ബിജു പാലത്തറയ്ക്കൽ , സി . ലിജി മരിയ കിഴക്കരക്കാട്ട് എഫ്സിസി (ജർമ്മനി ) എന്നിവർ ആശംസകളുമർപ്പിച്ചു.
വയനാട് കിഴക്കരക്കാട്ട് ജോർജ്ജിന്റെയും മേരിയുടെയും (മാപ്പിളക്കുന്നേൽ, വയനാട്) മകനാണ് ഫാ. ഡെന്നി. ഡെറ്റ്സി മാത്യു കല്ലൻകുളങ്ങര, ഡെത്സി ജോസഫ് പടിഞ്ഞാറേപന്നിവയൽ, ഡെയ്നി ഷോണി താമരച്ചാലിൽ, ഡാൻറ്റോ കിഴക്കരക്കാട്ട് എന്നിവരാണ് സഹോദരങ്ങൾ.
മാനന്തവാടി മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം വാരണാസി സർവകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ദിവംഗതനായ ബത്തേരി രൂപതാധ്യക്ഷൻ ഗീവറുഗീസ് മാർ ദിവന്ന്യാസിയോസ് തിരുമേനിയുടെ പ്രത്യേക താല്പര്യ പ്രകാരം 2009ൽ കൂർ രൂപതാംഗമായി. രണ്ടുവർഷം ജെറുസലേമിൽ ഉപരിപഠനം നടത്തിയശേഷം 2016ൽ രൂപതയ്ക്ക് വേണ്ടി വൈദിക പട്ടം സ്വീകരിച്ചു.
റിപ്പോർട്ട് : ഷിജി ചീരംവേലിൽ