ലണ്ടൻ: ദേശീയ രാഷ്ട്രീയത്തിൽ കേരള കോണ്ഗ്രസ് ഉൾപ്പടെയുള്ള പ്രാദേശിക പാർട്ടികൾക്ക് നിർണായകമായ പങ്ക് വഹിക്കേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ത്യ മഹാരാജ്യം കടന്നുപോകുന്നതെന്ന് കേരള കോണ്ഗ്രസ് ഉന്നതാധികാര അംഗവും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. പ്രവാസി കേരള കോണ്ഗ്രസ് യുകെ ഘടകത്തിന്റെ ആഭ്യമുഖ്യത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച പ്രധിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ കർഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള കേരളാ കോണ്ഗ്രസ് എന്ന പ്രസ്ഥാനം പ്രവാസികളുടെ പ്രശ്നങ്ങളിൽ കെ.എം. മാണിയും പി.ജെ. ജോസഫും ജോസ് കെ മാണിയും ഉൾപ്പടെയുള്ള നേതാക്കൾ നിരന്തരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. യുക്മയുടെ ആഭ്യമുഖ്യത്തിൽ ഓക്സ്ഫോർഡിൽ നടന്ന വള്ളംകളി മത്സരത്തിൽ ശശി തരൂരിനൊപ്പം മുഖ്യ അഥിതിയായി പങ്കെടുക്കാനാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ചു റോഷി അഗസ്റ്റിൻ ലണ്ടനിലെത്തിയത് . യുകെയുടെ വിവിധ സ്ഥലങ്ങളിൽ റോഷിക്ക് സ്വീകരണം ഒരുക്കുന്ന തിരക്കിലാണ് പ്രവാസി കേരള കോണ്ഗ്രസ് പ്രവർത്തകർ.
പ്രവാസി കേരള കോണ്ഗ്രസ് പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ നിലവിളക്ക് കൊളുത്തി പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ സ്വാഗതവും നാഷണൽ സെക്രട്ടറിമാരായ സി.ഏ ജോസഫ് , ജോഷി അയർക്കുന്നം എന്നിവർ ആശംസയും നേർന്നു.. ബിജു ഫിലിപ്പ് , ജോസഫ് തോമസ് , സിബി തോമസ്, അരുണ് മാത്യു, സന്തോഷ്, സിജോയ് സെബാസ്റ്റ്യൻ , ജിജോ എബ്രഹാം, വർഗീസ് പുളിയമ്മാക്കൽ , ജമ്മു കുര്യൻ , ജിജോ ആൻഡ്രൂസ് , സുനിൽകുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ