ന്യൂകാസിൽ: ന്യൂകാസിലിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞു ഭക്ത്യപൂർവം ആഘോഷിക്കും. ഉച്ചയ്ക്കുശേഷം ഇംഗ്ലീഷ് മാർട്ടയേർസ് പള്ളിയിലെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പിതൃദിന പ്രാർഥനയ്ക്കുശേഷം ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഫാ. വിൽഫ്രഡ് പെരേപ്പാടൻ കാർമികത്വം വഹിക്കും.
തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , ലദീഞ്ഞു എന്നിവ നടക്കും. വൈകിട്ട് ആറിന് വിവിധ വാർഡുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ ട്രോക്ക്ലി യൂണിയൻ ക്ലബ് ഹാളിൽ അരങ്ങേറും , വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്കുള്ള സമ്മാന ദാനവും നടക്കും. സമ്മേളനത്തിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് പ്രീസ്റ് ഇൻ ചാർജ് സജി തോട്ടത്തിൽ, കൈക്കാരന്മാരായ ബിനു കിഴക്കയിൽ, ഷിബു എട്ടുകാട്ടിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ