ലണ്ടൻ: കലാപ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് യുക്മയുടെ കലാമേളകൾക്ക് കേളികൊട്ടുയരുന്നു. 2018ലെ യുക്മയുടെ റീജണ് കലാമേളകളുടെയും നാഷണൽ കലാമേളയുടെയും തീയതികൾക്ക് തീരുമാനമായതോടെ ഇനി പരിശീലനത്തിന്റെ നാളുകൾ ആരംഭിക്കുകയായി. വീറും വാശിയും കലർന്ന മത്സരങ്ങൾ പല കണക്കുകൂട്ടലുകളെയും തെറ്റിക്കാറുണ്ട്. പുതിയ കലാ പ്രതിഭകളെയും കലാ തിലകങ്ങളെയും സൃഷ്ടിക്കാറുണ്ട്.
യുക്മയുടെ ചരിത്രത്തിൽ ആദ്യമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് വേദിയാകുവാൻ യോർക്ഷെയർ ആൻഡ് ഹംബർ റീജണിനെയാണ് നാഷണൽ കമ്മറ്റി ഈ തവണ തെരഞ്ഞെടുത്തതെന്ന് നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും സെക്രട്ടറി റോജിമോൻ വർഗീസും അറിയിച്ചു. ഒക്ടോബർ 27 ശനിയാഴ്ച നടക്കുന്ന കലാമേളയിൽ മത്സരിക്കുന്നതിന് യോഗ്യത നേടുവാനുള്ള റീജണൽ മത്സരങ്ങളുടെ തീയതികളും ഒട്ടുമിക്ക റീജിയനുകളും തീരുമാനിച്ചുകഴിഞ്ഞു.
ഒക്ടോബർ ആറ് ശനിയാഴ്ച മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയും നടക്കുന്പോൾ നാഷണൽ കലാമേളയുടെ ഒരു മിനി പതിപ്പാവും അരങ്ങേറുക എന്നതിൽ സംശയം വേണ്ട. ഒക്ടോബർ പതിമൂന്ന് ശനിയാഴ്ച പ്രഗത്ഭരായ സൗത്ത് വെസ്റ്റ് റീജിയന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും കലാമേളകൾ അരങ്ങേറും. മിക്ക വർഷങ്ങളിലും ഈ രണ്ടു റീജിയന്റെയും കലാമേളകൾ ഒരേദിവസമാണ് നടക്കുക എന്നത് യാദൃശ്ചീകമാവാം.
ഒക്ടോബർ ഇരുപതാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററിൽ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്പോൾ റീജിയണൽ കലാമേളയ്ക്ക് വിരാമമാവും. തുടർന്ന് എല്ലാ കണ്ണുകളും യോർക്ഷെയറിലേക്ക്.
യുകെ മലയാളികളുടെ ഉത്സവദിനങ്ങളായി മാറിക്കഴിഞ്ഞ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേളയിൽ കലയെ സ്നേഹിക്കുന്ന യുകെ മലയാളികളായ ആയിരങ്ങൾ കാണികളായും ഒത്തുചേരുന്പോൾ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തിരശീലയുയരുക.