+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രാന്തിയുടെ വാർഷിക പൊതുയോഗം 14 ന്

ഡബ്ലിൻ: ക്രാന്തിയുടെ വാർഷിക പൊതുയോഗം ജൂലൈ 14 ന് (ശനി) ഡബ്ലിനിലെ ക്ലോണി വില്ലേജിലുള്ള റോയൽ മീത്തു പിച്ച് ആൻഡ് പുട്ട് ക്ലബ് ഹാളിൽ വൈകുന്നേരം ആറിന് നടക്കും. ക്രാന്തിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളു
ക്രാന്തിയുടെ വാർഷിക പൊതുയോഗം 14 ന്
ഡബ്ലിൻ: ക്രാന്തിയുടെ വാർഷിക പൊതുയോഗം ജൂലൈ 14 ന് (ശനി) ഡബ്ലിനിലെ ക്ലോണി വില്ലേജിലുള്ള റോയൽ മീത്തു പിച്ച് ആൻഡ് പുട്ട് ക്ലബ് ഹാളിൽ വൈകുന്നേരം ആറിന് നടക്കും. ക്രാന്തിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങൾ എങ്ങനെ ആകണം എന്നതടക്കം ഉള്ള തീരുമാനങ്ങളും പൊതുയോഗത്തിൽ ചർച്ച ചെയ്യും.

ക്രാന്തിയുടെ നിലവിലുള്ള എല്ലാ അംഗങ്ങളെയും ക്രാന്തിയോട് ചേർന്നു സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ പ്രവാസികളെയും യോഗത്തിലേക്കു ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: വർഗീസ് ജോയ് (ഡബ്ലിൻ) 0894662664, മനോജ് ഡി. മാന്നാത്ത് (ഡബ്ലിൻ) 0899515795, അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു) 0876284996, രാജു ജോർജ് (കോർക്ക്) 0879449893, അനീഷ് ജോണ്‍ (വാട്ടർഫോർഡ്) 0877511224.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ