+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മം ജൂ​ണ്‍ 30ന്; ​ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

കാ​ർ​ഡി​ഫ്: ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടു​ന്ന ആ​റാ​മ​ത് യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9ന് ​വി
യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മം ജൂ​ണ്‍ 30ന്; ​ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
കാ​ർ​ഡി​ഫ്: ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടു​ന്ന ആ​റാ​മ​ത് യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 9ന് ​വി. കു​ർ​ബാ​ന, 11ന് ​ക്നാ​നാ​യ കു​ടി​യേ​റ്റ സ്മ​ര​ണ​ക​ൾ വി​ളി​ച്ചോ​തു​ന്ന റാ​ലി, ഉ​ച്ച​യ്ക്ക് 12ന് ​ന​ട​ക്കു​ന്ന​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ആ​യൂ​ബ് മോ​ർ സി​ൽ​വ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് കു​രി​യാ​ക്കോ​സ് മോ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും ഫാ. ​സ​ജി ഏ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന​തു​മാ​ണ്.

ഫാ. ​തോ​മ​സ് ജേ​ക്ക​ബ്, ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ്, തോ​മ​സ് ജോ​സ​ഫ്(​യു​കെ​കെ​സി​എ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും ഡോ. ​മ​നോ​ജ് ഏ​ബ്ര​ഹാം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തും ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​വി​ധ പ​ള്ളി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ജി ഏ​ബ്ര​ഹാം