ബംഗളൂരു: മാണ്ഡ്യ രൂപതാ പിതൃവേദി വാർഷിക പൊതുയോഗം ഈമാസം 17ന് ജാലഹള്ളി സെൻറ് തോമസ് ദേവാലയത്തിൽ നടന്നു. വൈകുന്നേരം നാലിനു നടന്ന യോഗത്തിൽ ബാബുസാപാളയ സെൻറ് ജോസഫ് ചർച്ച് വികാരി ഫാ. ഷിൻറോ മംഗലത്ത് വിസി ബോധവത്കരണ ക്ലാസെടുത്തു. പിതൃവേദി ഡയറക്ടർ ഫാ. റോയ് വട്ടക്കുന്നേൽ സിഎംഎഫ്, അസോസിയേറ്റ് ഡയറക്ടർ ജോസഫ് ഐക്കര, ജാലഹള്ളി സെൻറ് തോമസ് ഇടവക വികാരി ഫാ. സിനോജ് പാട്ടത്തിൽ സിഎംഎഫ്, പിതൃവേദി യൂണിറ്റ് പ്രസിഡൻറ് ജോജി തോമസ് എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് അസോസിയേറ്റ് ഡയറക്ടർ കെ.ജെ. ജോണ്സണ്, കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ജേക്കബ് പനന്താനത്ത്, ആൻറണി ജോസ്, ജാലഹള്ളി പിതൃവേദി യൂണിറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.
ചടങ്ങിൽ പിതൃവേദി കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആൻറണി ജോസ് (പ്രസിഡൻറ്), ഷെറിൻ ദേവസി (വൈസ് പ്രസിഡൻറ്), ഫ്രാൻസിസ് കവലക്കാട്ട് (സെക്രട്ടറി), ജോസ് ജോർജ് (ജോയിൻറ് സെക്രട്ടറി), കെ.ജെ. ലൂയിസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജസ്റ്റിൻ കൊട്ടാരം, ആൻറണി പൊതാലി, വി.ഡി. വർഗീസ്, പി.എച്ച്. ഏബ്രഹാം എന്നിവരെ ഫൊറോനാ കോഓർഡിനേറ്റർമാരായും തെരഞ്ഞെടുത്തു.
പിതൃവേദി വാർഷിക പൊതുയോഗം
09:20 PM Jun 25, 2018 | Deepika.com