+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബർഡീനിൽ ഡോ. തോമസ് മോർ തിമോത്തിയോസ് സപ്തതി ആഘോഷിച്ചു

അബർഡീൻ: സെന്‍റ് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ്പള്ളിയിൽ ഡോ. തോമസ് മോർ തിമോത്തിയോസിന്‍റെ സപ്തതി ആഘോഷിച്ചു.ജൂണ്‍ 16ന് ഉച്ചകഴിഞ്ഞു 3.15ന് അബർഡീൻ എയർ പോർട്ടിൽ എത്തിചേർന്നഡോ. തോമസ്
അബർഡീനിൽ ഡോ. തോമസ് മോർ തിമോത്തിയോസ് സപ്തതി ആഘോഷിച്ചു
അബർഡീൻ: സെന്‍റ് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ്പള്ളിയിൽ ഡോ. തോമസ് മോർ തിമോത്തിയോസിന്‍റെ സപ്തതി ആഘോഷിച്ചു.

ജൂണ്‍ 16ന് ഉച്ചകഴിഞ്ഞു 3.15ന് അബർഡീൻ എയർ പോർട്ടിൽ എത്തിചേർന്ന
ഡോ. തോമസ് മോർ തിമോത്തിയോസിനെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ചേർന്നു സ്വീകരിച്ചു. വൈകുന്നേരം 7ന് പള്ളിയിൽ സ്വീകരണവും തുടർന്നു സന്ധ്യാ പ്രാർഥനയും വചന പ്രഘോഷണവും നടത്തി. തുടർന്നു ഡോ. തോമസ് മോർ തിമോത്തിയോസിന്‍റെ 70-ാം ജന്മദിനം 70 പേർക്കു മധുരം നൽകി ആഘോഷിച്ചു.

17ന് (ഞായർ) രാവിലെ 6.30 ന് അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റസ് എപ്പിസ്കോപ്പൽ പള്ളിയിൽ പ്രഭാത നമസ്കാരവും തുടർന്നു ഡോ. തോമസ് മോർ തിമോത്തിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, അനുഗ്രഹ പ്രഭാഷണം, ആശിർവാദം, കൈമുത്ത് എന്നിവ നടന്നു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴിന്
പ്രഭാത നമസ്ക്കാരവും തുടർന്നു വിശുദ്ധ കുർബാനയും പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രതേക മധ്യസ്ഥ പ്രാർഥനയും കൈമുത്തും ഉണ്ടായിരിക്കും. ശനി വൈകുന്നേരം ആറിന് സണ്‍ഡേസ്കൂളും ഏഴിന് സന്ധ്യാ പ്രാർഥനയും
ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഫാ: എബിൻ മാർക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വർഗീസ് (ട്രഷറർ) 07737783234, 01224 467104.

പള്ളിയുടെ വിലാസം: St .Clements  Episcopal  Church , Mastrick Drive, AB 16  6 UF , Aberdeen , Scotland , UK .

റിപ്പോർട്ട്: രാജു വേലംകാലാ