+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സണ്ടർലാൻഡിൽ യുക്മ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജണൽ സ്പോർട്സ് മീറ്റ് 23 ന്

സണ്ടർലന്‍റ്: യുക്മ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലാൻഡ് റീജണിന്‍റെ സ്പോർട്സ് മീറ്റ് ജൂണ്‍ 23 (ശനി) നടക്കും. സണ്ടർലൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന നോർത്ത് ഈസ്റ്റ് &സ്കോട്ലാൻഡ് സ്പോർട്സ്
സണ്ടർലാൻഡിൽ യുക്മ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജണൽ സ്പോർട്സ് മീറ്റ് 23 ന്
സണ്ടർലന്‍റ്: യുക്മ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലാൻഡ് റീജണിന്‍റെ സ്പോർട്സ് മീറ്റ് ജൂണ്‍ 23 (ശനി) നടക്കും. സണ്ടർലൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന നോർത്ത് ഈസ്റ്റ് & സ്കോട്ലാൻഡ് സ്പോർട്സ് മത്സരങ്ങൾ യുക്മ നാഷണൽ വൈസ് പ്രസിഡന്‍റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും.

യുക്മയുടെ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് റീജണിലെ യുക്മയിൽ അംഗമായിട്ടുള്ള അസോസിയേഷനുകളിൽ നിന്നുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. വിവിധ അംഗ അസോസിയേഷനുകൾ തമ്മിലും പങ്കെടുക്കുന്ന കായികതാരങ്ങളും തമ്മിലും നല്ലൊരു ബന്ധവും സൗഹാർദ്ദവും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് യുക്മ ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

യുക്മ ദേശീയ കായിക മേളയുടെ നിയമാവലികൾക്ക് വിധേയമായി നടത്തപ്പെടുന്ന കായിക മേളയിൽ ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവർക്ക് ജൂലൈ 14ന് നടക്കുന്ന നാഷണൽ കായികമേളയിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്ട്രേഷൻ രാവിലെ ഒന്പതിന് ആരംഭിക്കും. രാവിലെ മുതൽ കായിക മത്സരം അവസാനിക്കുന്ന സമയം വരെ ഒരു ഫുഡ് സ്റ്റാൾ ഗ്രൗണ്ടിനുസമീപം പ്രവർത്തിക്കുന്നതായിരിക്കും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും മിതമായ നിരക്കിൽ സ്റ്റാളിൽ നിന്നും ലഭ്യമായിരിക്കും.

സ്പോർട്സിൽ പങ്കെടുക്കുന്ന അസോസിയേഷനുകൾ യുക്മയുടെ നിയമാവലി അനുസരിച്ച് നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഇവന്‍റ് കോഓർഡിനേറ്ററും മാസ് പ്രസിഡന്‍റുമായ റജി തോമസിനെ അറിയിക്കേണ്ടതാണ്.

വിവരങ്ങൾക്ക്: റജി തോമസ് 07888895607,massunderland@ymail.com

വിലാസം: SILKWORTH SPORTS COMPLEX,SILKWORTH LANE, SUNDERLAND, SR31PD.