+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളാ പൂരം 2018: സംഗീത സദസിന് മാറ്റേകുവാൻ “അഗം ബാന്‍റ്”

ലണ്ടൻ: ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡിലെ ഫാർമൂർ തടാകത്തിൽ ജൂണ്‍ 30നു നടക്കുന്ന “കേരളാ പൂരം 2018” നോടനുബന്ധിച്ച് മലയാളത്തിലെ പ്രശസ്തമായ മ്യൂസിക്ക് ബാന്‍റ് “അഗം” ഒരുക്കുന്ന സംഗീതപരിപാടി അരങ്ങേറും.
കേരളാ പൂരം 2018: സംഗീത സദസിന് മാറ്റേകുവാൻ “അഗം ബാന്‍റ്”
ലണ്ടൻ: ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡിലെ ഫാർമൂർ തടാകത്തിൽ ജൂണ്‍ 30നു നടക്കുന്ന “കേരളാ പൂരം 2018” നോടനുബന്ധിച്ച് മലയാളത്തിലെ പ്രശസ്തമായ മ്യൂസിക്ക് ബാന്‍റ് “അഗം” ഒരുക്കുന്ന സംഗീതപരിപാടി അരങ്ങേറും.

ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികളും മെഗാ ഷോകളും വിജയകരമായി സംഘടിപ്പിച്ച് വരുന്ന ഗുരു നായർ പ്രൊഡക്ഷൻസ് ആണ് “അഗം” ലൈവ്ബാന്‍റ് പരിപാടി യുക്മയുമായി ചേർന്ന് യുകെ മലയാളികൾക്കായി ഒരുക്കുന്നത്. തന്‍റെ കലാസപര്യയുടെ സ്വപ്നസാഫല്യമായി ഗുരു നായർ ആരംഭിച്ച കന്പനി ഇതിനോടകം സോനു നിഗം, കെ.എസ്. ചിത്ര, ഉദിത് നാരായണൻ, ദെലർ മൊഹന്തി, കുമാർ സാനു തുടങ്ങിയ സംഗീത പ്രതിഭകളുടെ പരിപാടികൾ കൂടാതെ ചലച്ചിത്ര സീരിയൽ നിർമാണ രംഗത്തും മുംബൈ മലയാളികളുടെ നാടക ടെലിവിഷൻ രംഗങ്ങളിലും സജീവമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബാൻഡുകളിലൊന്നായ അഗം ഇന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലും യുവ തലമുറയെ ഹരം കൊള്ളിപ്പിക്കുന്ന പരിപാടികൾ അവതരിപ്പിച്ചു വരുന്നു. മലയാളിയായ ഹരീഷ് ശിവരാമകൃഷ്ണനാണ് അഗത്തിന്‍റെ മുഖ്യഗായകൻ.

ഈ വർഷം യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രെന്‍റിങ്ങ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്ന ആൽബമാണ് കൂത്ത് ഓവർ കോഫി എന്ന അഗം ബാന്‍റിന്‍റെ ഗാനം. മലയാളത്തിൽ ഇതു വരെ കേട്ടിട്ടില്ലാത്ത സംഗീത ശൈലിയാണ് ഈ ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ഹരീഷ് ശിവരാമകൃഷ്ണൻ (വയലിൻ, ആലാപനം), ഗണേഷ് റാം നാഗരാജൻ (ഡ്രംസ്, പിന്നണി സംഗീതം), സ്വാമി സീതാരാമൻ (കീബോർഡ്, ഗാനരചന), ടി. പ്രവീണ്‍കുമാർ (ലീഡ് ഗിറ്റാർ), ആദിത്യ കശ്യപ് (ബാസ് ഗിറ്റാർ, പിന്നണി സംഗീതം), ശിവകുമാർ നാഗരാജൻ (പെർക്കഷൻ), ജഗദീഷ് നടരാജൻ ( റിഥം ഗിറ്റാർ), യദുനന്ദൻ (ഡ്രംസ്) എന്നിവരാണ് അഗം ബാന്‍റ് ടീമിൽ പ്രവർത്തിച്ചിരിക്കുന്നത്.