+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെപ്പോളിയന്‍റെ വാട്ടർലൂവിൽ വീണ തൊപ്പിക്ക് നാല് ലക്ഷം ഡോളർ

ഫ്രാങ്ക്ഫർട്ട്: രണ്ടു നൂറ്റാണ്ട് മുന്പ് വാട്ടർലൂ യുദ്ധത്തിൽ വീണ മുൻ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയന്‍റെ തൊപ്പി നാല് ലക്ഷം ഡോളറിന് ലേലത്തിൽ വിറ്റു. ഒരു മുൻ ഫ്രഞ്ച് ചക്രവർത്തിയുടെ വാട്ടർലൂ തൊപ്പി സ്വന
നെപ്പോളിയന്‍റെ വാട്ടർലൂവിൽ വീണ തൊപ്പിക്ക് നാല് ലക്ഷം ഡോളർ
ഫ്രാങ്ക്ഫർട്ട്: രണ്ടു നൂറ്റാണ്ട് മുന്പ് വാട്ടർലൂ യുദ്ധത്തിൽ വീണ മുൻ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയന്‍റെ തൊപ്പി നാല് ലക്ഷം ഡോളറിന് ലേലത്തിൽ വിറ്റു. ഒരു മുൻ ഫ്രഞ്ച് ചക്രവർത്തിയുടെ വാട്ടർലൂ തൊപ്പി സ്വന്തമാക്കാൻ ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും ആൾക്കാർ എത്തിയെങ്കിലും ഒടുവിൽ പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യൻ വംശജനാണ് ഇത് സ്വന്തമാക്കിയത്.

1799 നും 1815 നും ഇടക്കുള്ള കാലയളവിൽ സൈനിക വസ്ത്രത്തോടൊപ്പം അണിഞ്ഞിരുന്ന രണ്ട് അരികുകൾ ഉള്ള പ്രത്യേക തൊപ്പിയാണിത്. നെപ്പോളിയന് ഇത്തരം 120 തൊപ്പികൾ ഉണ്ടായിരുന്നെങ്കിലും ഇതിൽ 19 എണ്ണം മാത്രം ഇപ്പോൾ അവശേഷിക്കുന്നു. ഈ തൊപ്പികളിൽ ഭൂരിഭാഗവും ഇപ്പോൾ വിവിധ മ്യൂസിയങ്ങളിലാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍