+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോർക്കിൽ രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്‍റെ മെഗാഷോ “സ്റ്റാർ വാർ” സെപ്റ്റംബർ 16 ന്

കോർക്ക്: അയർലൻഡിലെ കോർക്കിൽ രമേഷ് പിഷാരടി ധർമ്മജൻ ടീമിന്‍റെ മെഗാഷോ “സ്റ്റാർ വാർ 2018 ” സെപ്റ്റംബർ 16ന് (ഞായർ) അരങ്ങേറുന്നു. മെഗാഷോയുടെ ടിക്കറ്റ് വില്പന കോർക്ക് സീറോ മലബാർ പള്ളി വികാരി ഫാ. സിബി
കോർക്കിൽ രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്‍റെ മെഗാഷോ “സ്റ്റാർ വാർ” സെപ്റ്റംബർ 16 ന്
കോർക്ക്: അയർലൻഡിലെ കോർക്കിൽ രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്‍റെ മെഗാഷോ “സ്റ്റാർ വാർ 2018 ” സെപ്റ്റംബർ 16ന് (ഞായർ) അരങ്ങേറുന്നു. മെഗാഷോയുടെ ടിക്കറ്റ് വില്പന കോർക്ക് സീറോ മലബാർ പള്ളി വികാരി ഫാ. സിബി അറക്കലിന് നൽകി ഉദ്ഘാടനം ചെയ്തു.

ഐറിഷ്മലയാളികൾ കാത്തിരിക്കുന്ന രമേഷ് പിഷാരടി ധർമ്മജൻ ടീമിനോടൊപ്പം വന്പൻ താരനിരയുമായി, മറിമായം സീരിയലിലൂടെ മലയാളിയുടെ മനം കവർന്ന രചനാ നാരായണൻകുട്ടിയും നിലാവിന്‍റെ സുഖമുളള സ്വരം ആയി എത്തിയ മലയാളത്തിന്‍റെ സൂപ്പർ പിന്നണി ഗായിക ജ്യോത്സ്നയും കലാഭവൻ മണി മരിച്ചിട്ടും മണിനാദം മരിച്ചിട്ടില്ല എന്ന് തെളിയിച്ച നാടൻപാട്ടുകളുടെ ചക്രവർത്തി കൃഷ്ണൻകുമാർ ആലുവ ഉൾപ്പെടെ പത്തോളം കലാകാരൻമാർ കോർക്കിൽ എത്തുന്നു.

ഇഹമ്യേീി ഹോട്ടലിൽ വൈകുന്നേരം ആറു മുതലാണ് പരിപാടി കോമഡി, സംഗീതം നൃത്തം തുടങ്ങിയവ ഉൾപ്പെടുന്ന മെഗാഷോ കാണികൾക്ക് മൂന്നു മണിക്കൂറിലേറെ സമയം ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിഐപി, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ടിക്കറ്റ് ലഭ്യമാണ്. കോർക്കിലും സമീപ കൗണ്ടികളിലുമുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായസഹകരണവും സംഘാടകർ അഭ്യർഥിച്ചു.

വിലാസം: Clayton Hotel Silver Springs, Tivoli, Cork, EirCode: T23 E244

വിവരങ്ങൾക്ക്: സൻജിത്ത് ജോണ്‍ 0877731879, അജേഷ് ജോണ്‍ 0899566197, എബി തോമസ് 0872805731.