+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂണ്‍ബെർഗ് നഗരോത്സവത്തിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമായി

ന്യൂണ്‍ബെർഗ്: ജർമനിയിലെ ന്യൂണ്‍ബെർഗ് നഗരത്തിലെ ഉത്സവമായ മുഗലേ ഫെസ്റ്റിൽ ന്യൂണ്‍ബെർഗ് മലയാളി സമാജംധ ഒരുക്കിയ ലഘുഭക്ഷണശാല ശ്രദ്ധേയമായി. ന്യൂണ്‍ബെർഗ് പ്രദേശത്തു നടക്കുന്ന ഒരുത്സവത്തിൽ ആദ്യമായാണ് ഒരു മ
ന്യൂണ്‍ബെർഗ് നഗരോത്സവത്തിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
ന്യൂണ്‍ബെർഗ്: ജർമനിയിലെ ന്യൂണ്‍ബെർഗ് നഗരത്തിലെ ഉത്സവമായ മുഗലേ ഫെസ്റ്റിൽ ന്യൂണ്‍ബെർഗ് മലയാളി സമാജംധ ഒരുക്കിയ ലഘുഭക്ഷണശാല ശ്രദ്ധേയമായി. ന്യൂണ്‍ബെർഗ് പ്രദേശത്തു നടക്കുന്ന ഒരുത്സവത്തിൽ ആദ്യമായാണ് ഒരു മലയാളി സംഘടന സാന്നിധ്യം അറിയിച്ചത്.

സമാജത്തിലെ അംഗങ്ങൾ തയറാക്കിയ കേരളത്തിന്‍റെ തനത് ഭക്ഷണ വിഭവങ്ങൾക്ക് വളരെ നല്ല പ്രതികരണമാണ് തദ്ദേശീയരിൽ നിന്നും ലഭിച്ചത്. ശോഭാ ശാലിനി നഗരസഭയുമായുള്ള ആശയവിനിമയവും പദ്ധതിയുടെ ആസൂത്രണവും ആദ്യന്തം നിർവഹിച്ചു. ദീപ നായർ, സുജയ രാജേഷ്, അരുണ സതീഷ്, ദീപ്തി സുജിത്, രഞ്ജു തോമസ്, സതീഷ് രാജൻ, സുദീപ് വാമനൻ, ബിനോയ് വർഗീസ്, ആരിഫ് മുഹമ്മദ്, രജനീഷ് ഉണ്ണികൃഷ്ണൻ, വത്സല ഹെർമാൻ തുടങ്ങിയവർ പരിപാടിയുടെ മുഖ്യ ആസൂത്രകരായിരുന്നു.

മേയറും എസ്പിഡി പാർട്ടിയുടെ മുതിർന്ന നേതാവുമായ ഉൾറിക് മാലി ഭക്ഷണശാല സന്ദർശിച്ച് കുശലാന്വേഷണം നടത്തിയത് സമാജത്തിനു പ്രോത്സാഹനമായി. ന്യൂണ്‍ബെർഗ് ഉൾപ്പെടുന്ന ബയേണ്‍ സംസ്ഥാനം ഭരിക്കുന്ന സിഎസ്യു വിന്‍റെ നേതാക്കളും കേരളീയ ഭക്ഷണം രുചിച്ച് മലയാളികൾക്ക് ആശംസകൾ നേർന്നു.

കുട്ടികൾക്കായി മലയാളം മിഷന്‍റെ സഹകരണത്തോടെ അക്ഷരമുറ്റം എന്ന പേരിൽ നടത്തുന്ന മലയാളം പള്ളിക്കൂടം മലയാളികൾക്ക് അവരുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുവാൻ ഒട്ടേറെ സഹായിക്കുന്നുണ്ട്. സമാജം നടത്തുന്ന ഓണം, വിഷു ആഘോഷങ്ങളിൽ നിരവധി തദ്ദേശീയർ പങ്കെടുക്കുന്നുണ്ടെ ന്ന് സമാജം പ്രസിഡന്‍റ് ബിനോയ് വർഗീസ് അറിയിച്ചു.

റിപ്പോർട്ട് :ജോസ് കുന്പിളുവേലിൽ