+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേള: ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ചാന്പ്യന്മാർ

ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേളയിൽ ആതിഥേയരായ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ 145 പോയിന്‍റ് നേടി ചാന്പ്യന്മാരായി. ജൂണ്‍ 16 ന് ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത് ലറ്റിക് സെന്‍ററിൽ നടന്ന മേള
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേള: ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ചാന്പ്യന്മാർ
ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കായികമേളയിൽ ആതിഥേയരായ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ 145 പോയിന്‍റ് നേടി ചാന്പ്യന്മാരായി. ജൂണ്‍ 16 ന് ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത് ലറ്റിക് സെന്‍ററിൽ നടന്ന മേളയിൽ 63 പോയിന്‍റ് നേടി കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും എൻഫീൽഡ് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

യുക്മ മുൻ ദേശീയ പ്രസിഡന്‍റ് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യുക്മ എന്ന മഹാ പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിച്ച രഞ്ജിത്കുമാർ തന്‍റെ സ്നേഹസ്മരണമായ പ്രവർത്തനങ്ങൾ കൊണ്ട് യുക്മയുടെ ജനകീയ നേതാവായ വ്യക്തിയാണെന്ന് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

റീജണ്‍ പ്രസിഡന്‍റ് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിച്ചു. ഘഡഗഅ പ്രസിഡണ്ട് മാത്യു വർക്കി ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ യുക്മ നാഷണൽ ജോയിന്‍റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ ഭാരവാഹികൾ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്നു കായികമേളയിൽ സലീന സജീവ്, ഫിലിപ്പ് ജോണ്‍, ശാന്തി കൃഷ്ണ, ബ്രീസ് മുരിക്കൻ, മിച്ചല്ലേ സാമുവേൽ, കെസ്റ്റർ ടോമി, ശ്രീലക്ഷ്മി ഷിനു നായർ, നിതിൻ ഫിലിപ്പ്, ഐമീ ഡെന്നി, രാജ് എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.

വടംവലി മത്സരത്തിൽ എൻഫീൽഡ് മലയാളി അസോസിയേഷൻ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ LUKA സെക്രട്ടറി ജോജോ ജോയി നന്ദി പറഞ്ഞു.

റിപ്പോർട്ട്: രാജി ഫിലിപ്പ് തോമസ്