ഷറഫുദ്ദീൻ, നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം "പ്രിയൻ ഓട്ടത്തിലാണ്" ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി സോണിയാണ്. മഞ്ജു വാര്യരും ഷെയ്ൻ നിഗവും പ്രധാന വേഷങ്ങൾ ചെയ്ത C/O സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'.
അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. WOW സിനിമാസിന്റെ ബാനറിൽ ചിത്രം എത്തുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ത്രിവിക്രമൻ ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ കൂടാതെ അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പിഎം ഉണ്ണികൃഷ്ണനാണ്. അഭയകുമാറും പ്രജീഷ് പ്രേമും എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ലിജിൻ ബംബീനോ ആണ്.