ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. പ്രമുഖ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ ആണ് ട്വിറ്ററിലൂടെ ട്രെയ്ലര് പുറത്തിറക്കിയത്. സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തേര്‍ അനിൽ തുടങ്ങി മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മേയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം.
ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു.