അൽഫോൻസ് പുത്രൻ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ ഗോൾഡിൻരെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്.
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അൽഫോൺസിന്റേതായി ഒരു ചിത്രം എത്തുന്നത്.
"ഏഴ് വർഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. "ഗോൾഡ്" ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച, മാർച്ച് 25ന് "ഗോൾഡ്" ടീസർ തീയറ്ററുകളിൽ റിലീസ് ചെയ്യും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും വേണം. ടീസർ കണ്ടിട്ട് അഭിപ്രായം പറയൂ"- ടീസർ റിലീസ് ചെയ്യുന്ന വിവരം പങ്കുവച്ച് അൽഫോൻസ് കുറിച്ചു.
അതേസമയം, പാട്ട് എന്നൊരു ചിത്രവും അൽഫോൺസിന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതെങ്കിലും പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.
യുജിഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്വിന് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.