വരലക്ഷ്മി ശരത്കുമാറും മലയാളി താരം ഇനിയയും ഒന്നിക്കുന്ന "കളേഴ്സ്' എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ലൈംലൈറ്റ് പിക്ചേഴ്സിന്റെ ബാനറിൽ അജി ഇടിക്കുള നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിസാറാണ്. ഏപ്രിലിൽ കേരളത്തിലും തമിഴ്നാട്ടിലും ചിത്രം തീയറ്ററുകളിൽ എത്തും.
സാജൻ കളത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രസാദ് പാറപ്പുറത്തിന്റേതാണ്. പ്രശസ്ത സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷാണ് പാട്ടുകൾക്ക് ഈണം ഒരുക്കുന്നത്.
ദിവ്യപിള്ള, രാംകുമാർ, മൊട്ട രാജേന്ദ്രൻ, ദേവൻ, ദിനേശ് മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.