പ്രിൻസ് മൈക്കിൾ ഒരുക്കിയ 'മഞ്ഞും പുതച്ചുറങ്ങുന്ന രാത്രി' എന്ന ക്രിസ്മസ് ആൽബം ശ്രദ്ധേയമാകുന്നു. ഒരു ക്രിസ്തുമസ് ഗാനം ഇറക്കിയാലോ എന്ന കുട്ടി ജോസ് എന്ന കലാകാരന്റെ മനസിൽ തോന്നിയ ആഗ്രഹം ഗാനരചയിതാവും സംഗീതജ്ഞനുമായ പ്രിൻസ് മൈക്കിൾ സാക്ഷത്കരിക്കുകയായിരുന്നു. പഴയ ഗാനങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ള ഒരു ഗാനം ആയിരിക്കണം ഇതും എന്ന് ആദ്യമേ തന്നെ കുട്ടി ജോസിന് നിർബന്ധം ഉണ്ടായിരുന്നു.
ബഹളങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത വളരെ ശാന്തമായ വരികളും സംഗീതവും ആണ് ഫാ. ഷാജി തന്പേച്ചിറയുടെ ശിഷ്യൻ കൂടിയായ പ്രിൻസ് മൈക്കിൾ ഈ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ സുഹൃത്ത് വലയത്തിൽ തന്നെ ഉള്ള ചെന്നൈയിൽ ബിഡിഎസ് വിദ്യാർഥിനി ആയ തൃശൂർ സ്വദേശിനി ഹൈമ എഡ്വേർഡ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ക്രിസ്മസിന്റെ ചൈതന്യം ഒട്ടും തന്നെ ചോർന്നു പോകാതെ ആൽബം ചിത്രീകരിക്കുവാൻ ഇതിന്റെ അണിയറപ്രവർത്തകർക്കു കഴിഞ്ഞു. ഓഡിയോ മിഖാവോസ് പ്രൊഡക്ഷൻ ഹൗസ് ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.