വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ ട്രെയ്ലർ റിലീസ് ചെയ്തു. ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്.
അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമാണം. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.