ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ ട്രെയിലർ പുറത്തിറങ്ങി. ദിലീപും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
ദിലീപിന്റെ ഭാര്യയായി ഉർവശി എത്തുന്നു. നസ്ലിൻ ആണ് മകന്റെ വേഷം ചെയ്യുന്നത്. സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സജീവ് പാഴൂർ ആണ് തിരക്കഥ. നിർമാണം നാഥ് ഗ്രൂപ്പ്. ഛായാഗ്രഹണം അനിൽ നായർ. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്.