മരിയൻ സ്തുതികളുമായെത്തിയ പുതിയ ഭക്തിഗാന ആൽബം കനിവുള്ള കന്യക ശ്രദ്ധനേടുന്നു. അമലമനോഹരി അമ്മേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആഷ്ലി ഷാബിയാണ്. അമ്പിളി ജോർജിന്റെ വരികൾക്ക് ഷാബി ജോർജ് ഈണംപകർന്നിരിക്കുന്നു.
ആൽബം നിർമിച്ച് സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷിബിൻ ബാബു ആണ്. ഷാമിൻ സെബാസ്റ്റ്യൻ ഛായാഗ്രഹണവും പ്രതീഷ് കുമാർ ചിത്രസംയോജനവും നിർവഹിക്കുന്നു.
ഡ്രോപ്സ് മീഡിയ എന്റർടെയ്ൻമെന്റ് പുറത്തിറക്കിയ ഗാനം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.