ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കബീര്‍ ഖാന് ആണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഡിസംബര്‍ 24 ന് ചിത്രം റിലീസ് ചെയ്യും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് കപില്‍ ദേവിന്റെ റോളില്‍ അഭിനയിക്കുന്നത് രണ്‍വീര്‍ സിംഗ് ആണ്. ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്, ജതിന് സര്‍ന എന്നിവര്‍ അഭിനയിക്കുന്നു.