നാടൻ പശ്ചാത്തലത്തിൽ ഒരു നാടൻ സൂപ്പർ ഹീറോയെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് പൈലോകാൻ. നവാഗതനായ ബിബിൻ ആന്റണി രചനയും സംവിധാനവും നിർവഹിച്ച പൈലോകാൻ എന്ന ഷോർട്ട് ഫിലിമാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. റാം കുമാർ, ഹമീർ കല്യാണി, ഉണ്ണി, ആൻസമ്മ മാത്യു, ഗീതു ശരത്ത്, ശിവാനി ശരത്ത്, അർജുൻ പി നാഥ്, റ്റിസ് എന്നിവരാണ് പ്രധാന താരങ്ങൾ.
സൂപ്പർ ഹീറോകൾ ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും ഇഷ്ടമാകുന്ന പ്രമേയം ആണെന്നും അതുകൊണ്ട് തന്നെയാണ് നാടൻ സൂപ്പർ ഹീറോയെ പൈലോകാനിലൂടെ അവതരിപ്പിച്ചത് എന്നും അണിയറ പ്രവർത്തകർ പറയുന്നു. അരവിന്ദ് മഹാദേവൻ സംഗീതവും മാർട്ടിൻ മാത്യു ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റർ- ഷൈജാസ് കെ എം.