വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രണവ് മോഹന്‍ലാല്‍, ദര്‍ശ രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ കാസെറ്റും സിഡിയും പുറത്തിറക്കുമെന്ന് വിനീത് മുമ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ പുറത്തെത്തിയ ‘ദര്‍ശനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.