+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കപ്പടിക്കുന്ന ടീം നമ്മളാണെടാ; ഇന്ത്യന്‍ ടീമിന് ആശംസകളുമായി ഗാനം

ട്വന്റി20 വേള്‍ഡ് കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ആശംസ നേര്‍ന്നു സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും സംഘവും ചേര്‍ന്നു പുറത്തിറങ്ങിയ തീം സോംഗ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ആദ്യത്തെ രണ്ടു മ
കപ്പടിക്കുന്ന ടീം നമ്മളാണെടാ; ഇന്ത്യന്‍ ടീമിന് ആശംസകളുമായി ഗാനം

ട്വന്റി-20 വേള്‍ഡ് കപ്പിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ആശംസ നേര്‍ന്നു സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും സംഘവും ചേര്‍ന്നു പുറത്തിറങ്ങിയ തീം സോംഗ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം ദയനീയമായി പരാജയപ്പെട്ടെങ്കിലും തീം സോംഗിനു ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് രണ്ടു മിനിറ്റും 54 സെക്കന്റുമുള്ള ഈ തീം സോംഗ് സോഷ്യ മീഡിയായില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വെര്‍ജിന്‍ കോയിന്‍ VERGIN COIN (VGC) ഗ്രൂപ്പ് നിര്‍മിച്ച തീം സോംഗിനു ഇന്ത്യ വില്‍ കം ബാക്ക് ' India Will Come Back ' എന്നാണ് പേരിട്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലിന്റെ സംഗീതത്തില്‍ കണ്ണന്‍ സുധാകരന്‍ രചിച്ച ഗാനം ജിതേഷ് ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. വീഡിയോ ഡയറക്ഷനും, കൊറിയോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നത് നിഥിന്‍ വക്കച്ചനാണ്.

സിനിമാതാരം മീനാക്ഷി പ്രധാന താരമായി വീഡിയോയില്‍ എത്തുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി എഴുതിയിരിക്കുന്ന ഈ ഗാനം ഇന്ത്യക്കാര്‍ എത്രമാത്രം ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. ക്രിക്കറ്റ് താരങ്ങള്‍ പോലും ഗാനത്തിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന കായിക മന്ത്രിയുടെയും കേരളാ ക്രിക്കറ്റ് അസോസിയേഷന്റയും പിന്തുണയോടെയാണ് തീം സോംഗ് തയ്യാറാക്കിയത്.