ഫിയാത്ത് മിഷന്റെ പുതിയ ഹ്രസ്വചിത്രം "നന്മ മരത്തിലെ കടലാസ് പൂക്കൾ ' പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവും ചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും ഓർമ്മിപ്പിക്കുന്നതാണ് ഈ ഹ്രസ്വചിത്രം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
"ഇവൾ എനിക്കു വേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു' എന്ന ബൈബിളിലെ വചനമാണ് ഇതിലെ കഥ തന്തു. ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരാണ പെൺകുട്ടിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും പുതിയ തുടക്കങ്ങളുമാണ് ചിത്രത്തിലെ പ്രധാന പ്രമേയം..
നീതു, സിമി, ലോയിഡ്, ഡെല്ല, ജിസ് മരിയ എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ജോസഫ്, വർഗീസ് എന്നിവരുടേതാണ് കഥ.
കഴിഞ്ഞ എട്ടു വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ ശേഖരിച്ച് കടലാസ് കമ്പനികളിൽ എത്തിക്കുന്നു.അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ച് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെ ചിത്രത്തിലൂടെ കാണാം.