+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു ത്രി​ല്ല​ർ; ഉ​ദ്വേ​ഗം നി​റ​ച്ച് ത്സാ​ർ

ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലൊ​രു​ങ്ങി​യ പു​തി​യ ഹ്ര​സ്വ​ചി​ത്രം ത്സാ​ർ ശ്ര​ദ്ധ നേ​ടു​ന്നു. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് ആ​റ​ര മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രാ​ളു​ടെ
സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു ത്രി​ല്ല​ർ; ഉ​ദ്വേ​ഗം നി​റ​ച്ച് ത്സാ​ർ

ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലൊ​രു​ങ്ങി​യ പു​തി​യ ഹ്ര​സ്വ​ചി​ത്രം ത്സാ​ർ ശ്ര​ദ്ധ നേ​ടു​ന്നു. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് ആ​റ​ര മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

ഒ​രാ​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ക​ണ്ടെ​ത്ത​ലു​ക​ളി​ലൂ​ടെ​യും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തു​മാ​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് വ​ന്ന വ്യ​ക്തി​ക​ളു​ടെ​യും അ​വ​രു​ടെ സ്വ​ഭാ​വങ്ങളുടെയും പ്ര​ത്യേ​ക​ത​ക​ളാ​ണ് ക​ഥ​യെ ന​യി​ക്കു​ന്ന​ത്.

പ​തി​വു​ശൈ​ലി​യി​ൽ‌ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ പ​ശ്ചാ​ത്ത​ല​സം​ഗീ​തം, അ​വ​ത​ര​ണം, ലോ​ക്കേ​ഷ​ൻ തു​ട​ങ്ങി​യ​വ​യി​ലു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് സം​ഭ​വി​ക്കു​ന്ന വി​വി​ധ മാ​റ്റ​ങ്ങ​ൾ ഭ​യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ത്സാ​ർ.

പ്ര​ശാ​ന്ത് ആ​ർ പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സെ​ബി ജോ​സ് ആ​ണ്. ര​തി​ഷ് വി. ​ര​വി ഛായാ​ഗ്ര​ഹ​ണ​വും ജ​യ​രാ​ജ് ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. സെ​ബി ജോ​സ്, അ​ഭി​ലാ​ഷ് വി.​ആ​ർ, ര​ഞ്ജി​ത് രാ​ജ്, പ്ര​ശാ​ന്ത് പി.​ആ​ർ. എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഫ്രെ​ൻ​സി ഫോ​ക്സ്, ആ​ർ​ആ​ർ കോ​ഹ്റാ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ഞ്ജി​ത് രാ​ജ്, സെ​ബി ജോ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗു​ഡ്‌​വി​ൽ എ​ൻ​റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സാ​യ "ത്സാ​ർ" ഇ​പ്പോ​ൾ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്.