കാലാകാലങ്ങളായി കേരളത്തിലെ വ്യവസായ മേഖല നേരിടുന്ന പ്രശ്നം പരാമർശിക്കുന്ന ഹ്രസ്വചിത്രം "നാട്ടിൽ എവിടെയാ' ശ്രദ്ധ നേടുന്നു. കേരളത്തിൽ നിന്ന് ജോലി തേടി അന്യസംസ്ഥാനത്തെത്തിയ യുവാവിന്റെ അനുഭവമാണ് ചിത്രം വിവരിക്കുന്നത്.
ആൻഡ്രൂസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പിസിഎം മീഡിയ ഗ്രൂപ്പ് ആണ്. അനീസ് അബ്ദുൾ അസീം ഛായാഗ്രഹണവും ബിജു രത്നം ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഉണ്ണി ദേവരാജൻ, അവിനാശ് നടരാജൻ, അനിത രാജേഷ്, സ്മിത ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.