നാട്ടിലെ കൂട്ടുകാർ ഒത്തു ചേർന്നപ്പോൾ ഒരു ഗ്രാമത്തെ പാട്ടിലാക്കി. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് പ്രദേശത്തിന്റെ മനോഹരമായ ഗ്രാമീണ ഭംഗി ഹെലി ക്യാം ദൃശ്യങ്ങളിലൂടെ ഉൾപ്പെടെ ഒപ്പിയെടുത്താണ് "എന്റെ ഗ്രാമം ആനിക്കാട്' എന്ന സംഗീത ആൽബം പൂത്തുമ്പി മീഡിയ പുറത്തിറക്കിയത്.
നാട്ടിലെ വിവിധ ക്യാമറാമാൻമാർ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയ ഗാനത്തിന് അനീഷ് ആനിക്കാടാണ് രചന നിർവഹിച്ചത്. നടൻ മമ്മൂട്ടിയുടെ പിആർഒയും പള്ളിക്കത്തോട് സ്വദേശിയുമായ റോബർട്ട് കുര്യാക്കോസാണ് ഗാനത്തിന്റെ നിർമാണം.
ശ്രീജിത്ത് കെ.എസ്. സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നു. നിഖിൽ മറ്റത്തിൽമഠമാണ് ക്രിയേറ്റീവ് ഹെഡ്.