+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​രം​ഗ​മാ​യി ചെ​ക്ക​ന്‍ സി​നി​മ​യി​ലെ മ​ല​ര്‍​ക്കൊ​ടി​പ്പാ​ട്ട്

സി​നി​മ​യി​ല്‍ വ​ന്ന മാ​പ്പി​ള​പാ​ട്ടു​ക​ള്‍ എ​ന്നും പ്രേ​ക്ഷ​ക​ര്‍ ഏ​റ്റു​പാ​ടി​യ ച​രി​ത്രം മാ​ത്ര​മേ ഉ​ള്ളൂ.​ആ കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു മ​നോ​ഹ​ര​ഗാ​നം കൂ​ടി. വ​ണ്‍ ടു ​വ​ണ്‍ മീ​ഡി​യ​യു​ടെ ബാ​ന​റി​ല്
ത​രം​ഗ​മാ​യി ചെ​ക്ക​ന്‍ സി​നി​മ​യി​ലെ മ​ല​ര്‍​ക്കൊ​ടി​പ്പാ​ട്ട്

സി​നി​മ​യി​ല്‍ വ​ന്ന മാ​പ്പി​ള​പാ​ട്ടു​ക​ള്‍ എ​ന്നും പ്രേ​ക്ഷ​ക​ര്‍ ഏ​റ്റു​പാ​ടി​യ ച​രി​ത്രം മാ​ത്ര​മേ ഉ​ള്ളൂ.​ആ കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു മ​നോ​ഹ​ര​ഗാ​നം കൂ​ടി. വ​ണ്‍ ടു ​വ​ണ്‍ മീ​ഡി​യ​യു​ടെ ബാ​ന​റി​ല്‍ മ​ന്‍​സൂ​ര്‍ അ​ലി നി​ര്‍​മി​ച്ചു ഷാ​ഫി എ​പ്പി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചെ​ക്ക​ന്‍ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​മാ​ണ് പ​ഴ​യ​കാ​ല​ത്തെ പെ​ട്ടി​ പാ​ട്ടു​ക​ളി​ല്‍ കേ​ട്ടു മ​റ​ന്ന മ​ല​ര്‍ കൊ​ടി​യേ ഞാ​ന്‍ എ​ന്നും പു​ഴ​യ​രി​കി​ല്‍ പോ​യെ​ന്നും... എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ പു​തി​യ ദൃ​ശ്യാ​വി​ഷ്‌​ക്കാ​ര​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്.

പ്ര​ശ​സ്ത സി​നി​മാ​താ​രം അ​നു സി​താ​ര അ​ട​ക്ക​മു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്ത ഗാ​നം മി​ല്ലേ​നി​യം ഓ​ഡി​യോ​സാ​ണ് പ്രേ​ക്ഷ​ക​രി​ല്‍ എ​ത്തി​ച്ച​ത്.
ഒ.​വി. അ​ബ്ദു​ള്ള​യു​ടെ വ​രി​ക​ള്‍​ക്ക് പു​തി​യ ശ​ബ്ദം ന​ല്‍​കി സി​നി​മ​യി​ല്‍ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് നി​ര​വ​ധി നാ​ട​ന്‍ പാ​ട്ടു​ക​ളി​ലൂ​ടെ ത​ന്‍റെ വ്യ​ത്യ​സ്ത ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ മ​ണി​ക​ണ്ഠ​ന്‍ പെ​രു​മ്പ​ട​പ്പാ​ണ്. ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ ഒ​രു​ക്കി​യ​ത് സി​ബു സു​കു​മാ​ര​ന്‍.

അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഒ​രു ഗോ​ത്ര ഗാ​യ​ക​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​ന്‍ ചെ​ക്ക​നാ​യി വേ​ഷ​മി​ടു​ന്ന​ത് നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ വി​ഷ്ണു പു​രു​ഷ​നാ​ണ്. നാ​യി​ക​യാ​യി ആ​തി​ര​യും, ഷി​ഫാ​ന​യും എ​ത്തു​ന്നു. ന​ഞ്ചി​യ​മ്മ, വി​നോ​ദ് കോ​വൂ​ര്‍, അ​ബു സ​ലിം, ത​സ്നി ഖാ​ന്‍, അ​ലി അ​ര​ങ്ങാ​ട​ത്ത് തു​ട​ങ്ങി​യ താ​ര​ങ്ങ​ള്‍​ക്കു പു​റ​മേ ഒ​ട്ടേ​റെ നാ​ട​ക, ടി​ക്‌ടോ​ക് താ​ര​ങ്ങ​ളും ഒ​പ്പം ഏ​റെ പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ലൂ​ടെ ക​ഥാ​പാ​ത്രങ്ങ​ളാ​യി വ​രു​ന്നു​ണ്ട്.