ചിദംബരം സംവിധാനം ചെയ്യുന്ന ജാൻ.എ.മൻ എന്ന ഫാമിലി കോമഡി എന്റർടെയ്നർ സിനിമയുടെ ടീസർ റിലീസ് ചെയ്തു. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, ലാൽ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന താരങ്ങൾ. വിഷ്ണു തണ്ടാശേരി ഛായാഗ്രഹണം.
വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റര്ടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആന്റണി എന്നിവർ ചേർന്ന് ആണ് ഈ സിനിമാ നിർമിക്കുന്നത്.