ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക്കിന്റെ ട്രെയിലർ പുറത്ത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയിലറിൽ കാണാം. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തും.