കുരിശിൻചുവട്ടിൽ നിന്നൊഴുകുന്ന സ്നേഹത്തിന്റെ കടൽപോലെ ഒരു ഭക്തിഗാനം. ഡ്രോപ്സ് മീഡിയ എന്റർടെയ്ൻമെന്റിന്റെ പുതിയ ഗാനമായ സ്നേഹത്തിന്റെ മുറിവുകൾ ആസ്വാദകപ്രീതി നേടി മുന്നേറുന്നു. പ്രമുഖ സംവിധായകൻ ലാൽജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ രചയിതാവും ദീപിക പത്രത്തിലെ വിവിധ മാഗസിനുകളുടെ എഡിറ്ററും ഡിസിഎൽ കൊച്ചേട്ടനുമായ ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ ആണ് "സ്നേഹത്തിന്റെ മുറിവുകൾ'ക്ക് വരികളൊരുക്കിയത്. നിരവധി ഗാനങ്ങൾക്കു രചനയും സംഗീതവും പകർന്ന സിനോ ആന്റണിയാണ് ഈ ഗാനത്തിനു വേറിട്ട രീതിയിൽ സംഗീതം ചെയ്തിരിക്കുന്നത്.
നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം പകർന്ന യമുന മാത്യു ആണ് ഈ ഗാനം പാടിയിരിക്കുന്നത്. ഡ്രോപ്സ് മീഡിയ മ്യൂസിക് ബാൻഡ് ടീം പശ്ചാത്തല സംഗീതവും ജോജി മാനുവൽ ഗ്രാഫിക്സും ഒരുക്കിയിരിക്കുന്നു.