ധനുഷിനെ നായകനായ 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്റെ മലയാളത്തിലുള്ള ട്രെയിലർ പുറത്തുവിട്ടു. മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വ്യത്യസ്ത ഗെറ്റപ്പിലലുള്ള ധനുഷിന്റെ പ്രകടനം ട്രെയിലറിൽ കാണാം.
ഹോളിവുഡ് താരം ജയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.
കലയ്യരാസൻ, ശരത് രവി, ജെയിംസ് കോസ്മോ, റോമൻ ഫിയോറി, സൗന്ദർരാജ, ദുരൈ രാമചന്ദ്രൻ, മാസ്റ്റർ അശ്വത് എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്യപ്പെടുന്നു.