കോവിഡ് പ്രമേയമായ "പുലരും പുതിയ മാനം' എന്ന സംഗീത ആൽബം, നടന്മാരായ ആസിഫ് അലി, അജു വർഗീസ്, സംവിധായകൻ ജിബു ജേക്കബ് എന്നിവർ ചേർന്ന് റിലീസ് ചെയ്തു.
ഛായാഗ്രാഹകൻ വിഷ്ണു നാരായണൻ രചിച്ച വരികൾക്ക് സംഗീതം നൽകിയത് അജിത് എം. കുറുപ്പാണ്. 11 ഗായകർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ എഡിറ്റിംഗ് വിനീത് പണിക്കർ നിർവഹിച്ചിരിക്കുന്നു.
വിജേഷ് ഗോപാൽ, ഡോ. രശ്മി മധു, സോണിയ അമോദ്, അഖില ആനന്ദ്, ജീത്തു രാമചന്ദ്രൻ, സജിൻ ജയരാജ്, മോഹൻ കൊല്ലം, ശ്രീദേവി രാമചന്ദ്രൻ, നിഷ, എബിൻ, സ്റ്റീവ എബിൻ എന്നിവരാണ് ഗായകർ. വിഷ്ണു ശിവനാണ് ഓർക്കസ്ട്രേഷൻ.