വില്ലനു ശേഷം മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസർ പങ്കുവച്ചത്.
ആക്ഷൻ, കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഉദയകൃഷ്ണയുടേതാണ് ആണ് രചന.
ശ്രദ്ധ ശ്രീനാഥാണു ചിത്രത്തിൽ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.