ആസിഫ് അലി നായകനാവുന്ന ചിത്രം കുഞ്ഞെൽദോയിലെ ഗാനം പുറത്തിറങ്ങി. മനസ് നന്നാവട്ടെ... എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിൻ ഗ്രിഗറിയും ചേർന്നാണ്. സന്തോഷ് വർമ്മയുടേതാണ് വരികൾ. സംഗീത സംവിധാനം: ഷാൻ റഹ്മാൻ. വിദ്യാർത്ഥിയുടെ ഗെറ്റപ്പിലാണ് ആസിഫ് അലി ഈ ഗാനരംഗത്തിൽ എത്തുന്നത്. പുതുമുഖം ഗോപിക ഉദയനാണ് നായിക.
സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാൽ, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്റ്റർ. ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാൽ, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ.