ടെക്നോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന മഞ്ജു വാര്യർ ചിത്രം ചതുർമുഖത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സയൻസും ടെക്നോളജിയും ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ്. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്
മഞ്ജു വാര്യർ, സണ്ണി വെയ്ൻ, അലന്‍സിയർ, നിരഞ്ജന അനൂപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്. മനോജാണ് എഡിറ്റിംഗ്. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.