+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു മ​നു​ഷ്യ​നെ നാ​ണം​കെ‌​ടു​ത്ത​ണ​മെ​ങ്കി​ൽ അ​വ​നെ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് മു​ദ്ര​കു​ത്തി​യാ​ൽ മ​തി'

മാ​ധ​വ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന റോ​ക്ക​ട്രി ദി ​ന​മ്പി എ​ഫ്ക്ട് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ചി​ത്ര​മാ​ണി​ത്. ന​മ്പ

മാ​ധ​വ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന റോ​ക്ക​ട്രി ദി ​ന​മ്പി എ​ഫ്ക്ട് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ചി​ത്ര​മാ​ണി​ത്. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തി​ലെ 27 വ​യ​സു മു​ത​ല്‍ 70 വ​യ​സു വ​രെ​യു​ള്ള കാ​ല​ഘ​ട്ട​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും മാ​ധ​വ​നാ​ണ്.

100 കോ​ടി​ക്ക് മു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ത​ൽ മു‌​ട​ക്കെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മാ​ധ​വ​ന്‍റെ ട്രൈ ​ക​ള​ര്‍ ഫി​ലീ​സും ഡോ​ക്ട​ര്‍ വ​ര്‍​ഗീ​സ് മൂ​ല​ന്‍റെ വ​ര്‍​ഗീ​സ് മൂ​ല​ന്‍ പി​ക്ച​ര്‍​സി​ന്‍റെ​യും ബാ​ന​റും ചേർന്നാണ് ചിത്രം നി​ര്‍​മി​ക്കു​ന്നത്. മ​ല​യാ​ളം, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ ആ​റ് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും അ​റ​ബി​ക്, ഫ്ര​ഞ്ച്, സ്പാ​നീ​ഷ്, ജ​ര്‍​മ്മ​ൻ, ചൈ​നീ​സ്, റ​ഷ്യ​ന്‍, ജാ​പ്പാ​നീ​സ് തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര ഭാ​ഷ​ക​ളി​ലും ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന ചി​ത്രം കോ​വി​ഡി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.