സണ്ണി വെയ്ൻ ചിത്രമായ അനുഗ്രഹീതൻ ആന്റണിയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണിത്. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രം പ്രിൻസ് ജോയ്യാണ് സംവിധാനം ചെയ്യുന്നത്. കഥ- ജിഷ്ണു എസ് രമേശ്, അശ്വിൻ പ്രകാശ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. ചിത്രം ഏപ്രിൽ ഒന്നിന് പ്രദർശനത്തിന് എത്തും.