പ്രവാസികളുടെ കോവിഡ് കാല നൊമ്പരങ്ങള്‍ പ്രമേയമാക്കിയ എന്റെ ദിനം കഴിഞ്ഞുവോ എന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. കോവിഡ് ബാധിതനായതോടെ ഒറ്റപ്പെട്ടുപോയ രോഗി ക്രിസ്തീയ വിശ്വാസത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം. പീറ്റര്‍ ചേരാനല്ലൂര്‍ ഈണമൊരുക്കി, കെസ്റ്റര്‍ ആലാപിച്ച ഈ ഗാനം യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇതിനോടകം നിരവധിപേരാണ് കണ്ടിരിക്കുന്നത്.
മഹേഷ് അലക്സ് ആണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. തന്റെ ജീവിതാനുഭവങ്ങളാണ് ഗാനത്തിനു പ്രചോദനമായതെന്നു മഹേഷ് അലക്സ് പറഞ്ഞു. ഗാന രചന അനില്‍ പറവൂർ, നിര്‍മാണം: ജിന്‍സി മഹേഷ്. ഇംഗ്ലണ്ടിലെ പൂളില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി അഗസ്റ്റിൻ.