കുഞ്ചാക്കോ ബോബനാണ് നായകനായ മോഹൻ കുമാര്‍ ഫാൻസിന്റെ ടീസർ പുറത്തിറങ്ങി.സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് 'മോഹൻകുമാര്‍ ഫാൻസ്' എന്നാണ് ടീസർ നൽകുന്ന സൂചന. സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്, അലൻസിയര്‍ തുടങ്ങി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്.
വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രമാണ് മോഹൻ കുമാര്‍ ഫാൻസ്. ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് കഥ ഒരുക്കുന്നത്. പുതുമുഖമായ അനാർക്കലിയാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.