പ്രണയദിനത്തില്‍ വൈറലായി ഒരു പ്രണയഗാനം. "ഇനി' എന്നു പേരിട്ടിരിക്കുന്ന സംഗീത ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത് ശ്രുതിമോൻ ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഡേവിഡ് ഷോൺ ഈണംപകരുന്നു.
2015-ല്‍ ഡേവിഡ് ഷോണ്‍ സംഗീതം നല്കി പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ ആല്‍ബത്തിലൂടെ. സച്ചിന് വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബെന്സന് മാത്യു, അലീന ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ഷൈന്‍ സിദ്ധാര്ഥിന്റേതാണ് ഛായാഗ്രഹണം.
വിവാഹത്തിനു ശേഷം മറന്നു പോകുന്ന പ്രണയവും ചെറിയ ചെറിയ ഇഷ്ടങ്ങളും ഓര്‍മപ്പെടുത്തുകയാണ് ഈ സംഗീത ആല്‍ബം.